bjp
മഹാളിമോർച്ച മൂവാറ്റുപുഴ മണ്ഡലം കൺവെൻഷൻ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഒ.എം.ശാലീന ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാർ വാക്ക് പാലിക്കാത്തതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കാൻ എത്തിയതെന്ന് മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഒ.എം.ശാലീന പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നടത്തിയ മഹാളിമോർച്ച മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് രേഖാപ്രഭാത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷമോർച്ച വൈസ് പ്രസിഡന്റ് മുനവറാലി ബീഗം , മദ്ധ്യമേഖല ജനറൽസെക്രട്ടറി എം.എൻ.മധു, വക്കഫ് ബോർഡ് ദേശീയ കൗൺസിലംഗങ്ങളായ ടി.ഒ.നൗഷാദ്, ഹനീഫ് അലി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, മോർച്ച ജനറൽസെക്രട്ടറി നിഷ അനീഷ്, വൈസ് പ്രസിഡന്റ് സുഷമ രാജൻ, കൗൺസിലർമാരായ ബിന്ദുസുരേഷ്, ആശഅനിൽ, സംയോജകൻ ജിതിൻ രവി എന്നിവർ സംസാരിച്ചു.