അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ.വി. സാബു ഞായറാഴ്ച ദേവാലയങ്ങളും വിവാഹ വീടുകളിലും സമുദായ നേതാക്കന്മാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. രാവിലെ ആഴകം യാക്കോബായ പള്ളിയിൽ ഓശാന കുർബാനയിൽ പങ്കെടുത്തശേഷം കാലടിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കണ്ട് അങ്കമാലിയിലെ വികസനരേഖ കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.മനോജ് സോമൻ പീതാംബരൻ അജേഷ് പാറയ്ക്ക ജോബി പോൾ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.