മൂവാറ്റുപുഴ: ഡി.കെ.എസ്.കർത്തയുടെ വേർപാടിൽ മൂവാറ്റുപുഴ പൗരാവലി അനുശോചനം രേഖപ്പെടുത്തി. മേള ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ മേള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് മോഹൻദാസ് എസ്. അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ മേരി ജോർജ്ജ് തോട്ടം, അജ്മൽ ചക്കുങ്ങൽ, വി.എ.കുത്തുമൈതീൻ, എം.പി.ജോർജ്ജ് മടേയ്ക്കൽ, അഡ്വ.പി.എ.അസീസ്, ബിജു കെ.തോമസ്, കെ.ബി.വിജയകുമാർ, അഡ്വ. ഇബ്രാഹിം കരിം കെ.എച്ച്., ടി.പി.ജിജി, സ്മിത്ത് വർഗീസ് പാലപ്പുറം, ജോർജ്ജ് തോട്ടം എന്നിവർ സംസാരിച്ചു. മേള സെക്രട്ടറി പി.എം.ഏലിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.