മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ദളിത് സംഗമം നടത്തി. തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, കെ.എം.സലിം , ഉല്ലാസ് തോമസ്, പി.പി. എൽദോസ് ,കെ.ജി.രാധാകൃഷ്ണൻ ,പി.സി.രാജൻ, എൻ കെ. അനിൽകുമാർ, സി.സി. ചങ്ങാലിമറ്റം, പി.കെ.മനോജ്, രതീഷ് ചങ്ങാലിമറ്റം, ടി. എ കൃഷ്ണൻകുട്ടി, പി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.