കളമശേരി : നിയോജകമണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥി പി.എസ്.ജയരാജിന്റെ എലൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ വടക്കുംഭാഗം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രകാശന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.പി.കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.വാസുദേവൻ, എൽ.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ സാജു വടശ്ശേരി,
എലൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ കെ.ആർ.കെ.പ്രസാദ്, ചന്ദ്രിക രാജൻ, സീമ ബിജു, ഗോപിനാഥ്, എസ്.ഷാജി മഞ്ഞുമ്മൽ എന്നിവർ പങ്കെടുത്തു.