കൊച്ചി : കെ.പി എസ്.ടി.എ എറണാകുളം സബ്ബ് ജില്ലാ കൺവെൻഷൻ മഹാരാഷ്ട്ര കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ബ്രൈറ്റ് ഡിസൂസ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിൻസന്റ് മുഖ്യപ്രഭാഷണം നടത്തി. സബ് ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹകസമിതി അംഗങ്ങളായ ടി. യു. സാദത്ത്, സി.വി.വിജയൻ, കെ.എ ഉണ്ണി, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ ടി.ജെ വിനോദ് എം.എൽ.എ വിതരണം ചെയ്തു.