വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഇന്നലെ വൈകീട്ട് സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ഉപരോധത്തെ തുടർന്ന് വൈപ്പിൻ മേഖലയിൽ ഗതാഗതം സ്തംഭിച്ചു.
എടവനക്കാട്1,13 വാർഡുകളിലാണ് കുടിവെള്ളം ലഭിക്കാതെയായത്. സെയ്തു മുഹമ്മദ് റോഡിന് പടിഞ്ഞാറ് പ്രദേശങ്ങൾ, കടപ്പുറം, മായാബസാർ, വാച്ചാക്കൽ, റാണാവ് തോടിന് തെക്ക് എന്നിവിടങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. വെള്ളം ലഭിക്കാത്തിടങ്ങളിൽ ഇടക്കിടെ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നണ്ടെങ്കിലും അതെല്ലാം താത്കാലികാശ്വാസം മാത്രമാണെന്നാണ് നാട്ടുകാരുടെ പരാതി. ചൊവ്വര പമ്പ് ഹൗസിൽ നിന്നാണ് പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്.