നെടുമ്പാശേരി: കളമശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് ഇന്നലെ കുന്നുകര ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ ഷൈജു മനയ്ക്കപടി, ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ, പ്രമോദ് തൃക്കാക്കര, പി. കൃഷ്ണദാസ്, പി.വി. കൃഷ്ണൻകുട്ടി, ടി.എസ്.സിജുകുമാർ, പി.വി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.