അങ്കമാലി: അങ്കമാലി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോണിന്റ പര്യടന പരിപാടി മലയാറ്റൂർ കുരിശുമുടി തീർത്ഥ യാത്രയോടെയാണ് തുടങ്ങിയത്. ഇന്നലെ പുലർച്ചെ സ്ഥാനാർത്ഥി കുരിശുമല കയറി. മലയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, സ്റ്റീഫൻ മാടവന, സിജു മലയാറ്റൂർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. തീർത്ഥാടനം പൂർത്തിയാക്കി മലയിറങ്ങിയ സ്ഥാനാർത്ഥി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി. കറുകുറ്റിയിൽ യൂത്ത് കോൺഗ്രസിന്റെ പരിപാടിയിലും അങ്കമാലിയിൽ ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ സമ്മേളനത്തിലും പങ്കെടുത്തു.