bjp
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കാലടി പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

കാലടി: കാലടി പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ദർശനം നടത്തി .എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് മന്ത്രി എത്തിയത്. ക്ഷേത്രത്തിലെത്തിയ മന്ത്രി പ്രത്യേക പൂജകൾ നടത്തി .എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി.സാബു ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ, ടി .എസ്.രാധാകൃഷ്ണൻ,​ അജേഷ് പാറയ്ക്ക എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.