കൊച്ചി: ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് ഇന്നലെ അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആരംഭിച്ചു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിംഗ് സമയം. ആദ്യദിനം 700 ൽ അധികം പേർ വിവിധ കേന്ദ്രങ്ങളിൽ വോട്ട് ചെയ്തു. ഈ വിഭാഗത്തിൽ കൂടുതൽ വോട്ടർമാരുള്ള കോതമംഗലം മണ്ഡലത്തിലാണ് ആദ്യ ദിനം ഏറ്റവുമധികം പേർ വോട്ട് രേഖപ്പെടുത്തിയത്. 121പേർ ഇവിടെ വോട്ട് ചെയ്തു. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസിൽ ഉൾപ്പെടുന്നവർക്കാണ് പ്രത്യേകം വോട്ടിംഗ് സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഈ മാസം 30 വരെ ഈ സെന്ററുകളിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് വോട്ട് ചെയ്യാം.വിവിധ നിയോജക മണ്ഡലങ്ങളിൽ രേഖപെടുത്തിയ വോട്ടുകൾ. പെരുമ്പാവൂർ -48, കുന്നത്തുനാട്-43, തൃപ്പൂണിത്തുറ-46, തൃക്കാക്കര-18, അങ്കമാലി-43, കളമശേരി- 32, പറവൂർ-80, വൈപ്പിൻ-72, എറണാകുളം-32, പിറവം-116.