കൊച്ചി: വിദേശനാണ്യ വിനിയമ ബിസിനസിലൂടെ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പത്ത് കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ കാസർകോട് സ്വദേശി സുധീർ മുഹമ്മദ് ചെറിയയെ ന്യഡെൽഹി വിമാനത്താവളത്തിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കിയതിനെ തുടർന്ന് സൗദി പൊലീസ് പിടികൂടി തിരിച്ചയയ്‌ക്കുകയായിരുന്നു.

2009-2011ലാണ് കാസർകോടും പരിസരത്തുമായി ഇയാളും സംഘവും നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. കൊച്ചി സി.ബി.ഐ കോടതിയിൽ ഹാജരാക്കും.

ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിദേശത്ത് ഒളിവിൽ കഴിയുന്ന ഈ കേസിലെ മറ്റുപ്രതികളെയും നാട്ടിലെത്തിക്കാൻ സി.ബി.ഐ നടപടി സ്വീകരിച്ചിട്ടുണ്ട്.