കൊച്ചി: ഭാരത് ധർമ്മ മഹിളാ സേന എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൊവിഡാനന്തര ചികിത്സയും ആയുർവേദവും ആരോഗ്യ സെമിനാർ എറണാകുളം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബീനാ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ടി.എം.ഉണ്ണികൃഷ്ണ വാര്യർ ആരോഗ്യ സെമിനാർ നയിച്ചു. അതിനുശേഷം ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ,ബീന നന്ദകുമാർ, മിനി കിഷോർകുമാർ,ബീന സജീവൻ, അർജുൻ ഗോപിനാഥ്,ബി.അശോകൻ എന്നിവർ സംസാരിച്ചു.