kk

പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിന് ആശ്വാസം! സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്ക് റേഷൻ കടകൾ വഴി സബ്സിഡി

നിരക്കിൽ അരി വിതരണം ചെയ്യുന്നതു തടഞ്ഞ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്നു മുതൽ അരി വിതരണം ചെയ്യാം.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വെള്ള, നീല റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക് 15 രൂപ നിരക്കിൽ പത്തു കിലോ അരി വീതം വിതരണം ചെയ്യുന്നത് ഇലക്ഷൻ കമ്മിഷൻ തടഞ്ഞതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. ആശയുടെ നടപടി. അരി വിതരണം തുടരാമെങ്കിലും ഇതിനായി ചടങ്ങ് സംഘടിപ്പിക്കുന്നതും ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.

ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ട പദ്ധതിയാണിതെന്നും, ഫെബ്രുവരി നാലിന് അരി വിതരണത്തിന് ഉത്തരവിറക്കിയെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ വാദിച്ചു. ഫെബ്രുവരി 26 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിഷു, ഇൗസ്റ്റർ സീസണും കണക്കിലെടുത്തിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി മാർച്ച് 16 ന് നൽകിയ അപേക്ഷയിൽ വിതരണം നീട്ടിവയ്ക്കാൻ നിർദ്ദേശിച്ചെന്നാണ് സർക്കാരിന്റെ പരാതി.

2020 ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ അരി വിതരണം ചെയ്തിരുന്നു. ഇപ്പോൾ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് ഒാപ്പൺ മാർക്കറ്റ് സെയിൽ സ്കീമിൽ 84 കോടി രൂപയ്ക്ക് അരിയുടെ ലേലം ഉറപ്പിച്ചതാണ്. മാർച്ച് 30നകം പണം നൽകിയില്ലെങ്കിൽ ലേലം അസാധുവാകും. 50 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിച്ച ശുപാർശയിൽ ബഡ്ജറ്റ് പ്രസംഗത്തിലെ പദ്ധതിയാണെന്നോ, കൊവിഡ് സാഹചര്യത്തിലെ പദ്ധതിയാണെന്നോ പറയുന്നില്ലെന്ന് ഇലക്ഷൻ കമ്മിഷന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഗസ്റ്റിനു ശേഷം അരി വിതരണം നടന്നിട്ടില്ല. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വീണ്ടും അരി വിതരണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വാദിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ഉത്തരവ് നടപ്പാക്കുന്നതിനെ പെരുമാറ്റച്ചട്ടം ബാധിക്കുമോയെന്ന് ഇൗ ഘട്ടത്തിൽ സിംഗിൾ ബെഞ്ച് ചോദിച്ചു. തുടർന്നാണ്, പണം നൽകേണ്ട അവസാന തീയതി ഇന്നായതിനാൽ കമ്മിഷന്റെ നടപടി സ്റ്റേ ചെയ്തതും അരി വിതരണം അനുവദിച്ചതും.

സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള​ ​അ​രി​ ​ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​നീ​ക്കം​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട​ലി​ലൂ​ടെ​ ​പൊ​ളി​ഞ്ഞു
-​മു​ഖ്യ​മ​ന്ത്രി
പി​ണ​റാ​യി​ ​വി​ജ​യൻ