ഫോർട്ട്കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ എം.എം.സലീം രചിച്ച പെരുമകൾക്കപ്പുറം നമ്മുടെ കൊച്ചി എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബോണിതോമസ് അക്ഷയ് അഗർവാളിന് നൽകി നിർവഹിച്ചു. പൊതുമ്മേളനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഹൈബിഈഡൻ എം പി, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, ടി.കെ.അഷറഫ്, ഷീബാലാൽ, വി.എ.ശ്രീജിത്ത്, കെ.എം.ഹസൻ, പി.ജി.ലോറൻസ് തുടങ്ങിയവർ സംബന്ധിച്ചു.