അങ്കമാലി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ജോസ് തെറ്റയിൽ അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.കാലടി പ്ലാന്റേഷൻ മേഖലയിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.നൂറു കണക്കിന് തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. അയ്യം പുഴയിലെ പര്യടനം പ്ലാന്റേഷൻ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുറവൂർ പഞ്ചായത്തിലെ പര്യടനം തുറവൂർ കവലയിൽ നിന്നാരംഭിച്ച് പെരിങ്ങാംപറമ്പിൽ സമാപിച്ചു.കെ.ജെ.ജോയി, രാജു തോമസ്,സി.ഒ .വർഗീസ്, കെ.വൈ.വർഗീസ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.