bevco

കോലഞ്ചേരി: സമയം രാവിലെ 9.30.

പട്ടിമറ്റത്തെ ബീവറേജ് ഷോപ്പിനുമുന്നിലെ നീണ്ട ക്യൂ

ചർച്ചമുഴുവൻ തിരഞ്ഞെടുപ്പ് മയം

കുന്നത്തുനാട്ടിലാരു ജയിക്കും ? ചോദ്യമെറിഞ്ഞത് ക്യൂവിന് പിന്നിൽ നിന്ന കുമാരൻ ചേട്ടൻ

വോട്ട് കൂടുതൽ കിട്ടുന്നയാൾ ജയിക്കും... ചെറു ചിരിയോടെ വർഗീസ് ചേട്ടൻ

ആരു ജയിച്ചാലും നമുക്കൊരു പ്രയോജനവുമില്ല - നാരായണേട്ടന്റെ കമന്റ്

ഈ കുപ്പിക്കൊരു പത്ത് രൂപ കുറയ്ക്കുമോ ? ഇന്നാളും കൂട്ടി വില. കുടിയൻമാരുടെ വോട്ടെല്ലാവർക്കും വേണം. എന്നാൽ കുടിയനു വേണ്ടി പറയാൻ ഒരുത്തൻ പോലുമില്ല. മത്തായി ചേട്ടന് പരിഭവം

ഇനി വോട്ടു ചെയ്യില്ലെന്ന് നമ്മളങ്ങ് തീരുമാനിച്ചാൽ മതി ഇവരൊക്കെ പിന്നാലെ വരും - മത്തായി ചേട്ടൻ പിന്നെയും

പണ്ടത്തെ ഓളമൊന്നും ഇപ്പോഴില്ലെന്നേ, പ്രചാരണക്കാർക്ക് വാട്‌സാപ്പും ഫെയ്‌സ്ബുക്കും മതി.

ക്യൂവിൽ ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവർ ശിവന്റെ കമന്റ് .

കൗണ്ടറു തുറന്നു. ഒപ്പം ക്യൂവിന് നീളവും കുറഞ്ഞു.