അങ്കമാലി: വർഗീയത കൂട്ട് നിൽക്കുന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയാൽ രാജ്യത്തിനു തന്നെ ആപത്താണെന്ന് കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപത സമിതി അഭിപ്രായപ്പെട്ടു.ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ കന്യാസ്ത്രിമാരെ കൈയ്യേറ്റം ചെയ്ത ബജ്രംഗ്‌ദൾ, എ.ബി.വി.പി പ്രവർത്തകർ കുറ്റം ചെയ്തിട്ടില്ലെന്ന രീതിയിൽ ന്യായീകരിച്ച മന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ.സി.വൈ.എം.സത്യം മറച്ചു വച്ച് കുറ്റക്കാരെ സംരക്ഷിക്കാൻ റയിൽവേ മന്ത്രി തന്നെ രംഗത്തെത്തിയത് തീവ്രവർഗീയത പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാർ അജണ്ടയുടെ ഭാഗമായിട്ടാണന്നും ആരേപിച്ചു. അങ്കമാലിയിൽ ചേർന്ന പ്രതിഷേധ യോഗം ഡയറക്ടർ ഫാ.സുരേഷ് മൽപാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടിജോ പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
അസി.ഡയറക്ടർ ഫാ.മാത്യു തച്ചിൽ, ഭാരവാഹികളായ ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ്, സൂരജ് ജോൺ പൗലോസ്, ജിസ്മി ജിജോ, ജിസ്‌മോൻ ജോൺ, ജിൻഫിയ ജോണി, പ്രിയ ജോർജ്, കിരൻ ക്ലീറ്റസ്, റിസോ തോമസ്, ബവ്രിൻ ജോൺ, ജിതിൻ തോമസ്, ഡിവോൺ പനയ്ക്കൽ എന്നിവർ സംസാരിച്ചു.