മൂവാറ്റുപുഴ: കാർഷിക മേഖലയായ കല്ലൂർക്കാട് പഞ്ചായത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് കുഴൽ നാടൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോസ് പെരുമ്പള്ളി കുന്നേൽ പര്യടനം ഉദ്ഘാടനം ചെയ്തു. ബൈജി ആത്രശേരിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. ജോസ് അഗസ്റ്റിൻ, കെ.ജി. രാധാകൃഷണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസീസ് തെക്കേക്കര, സി.ബി.പി.ജോർജ് , ജോളി ജോർജ് എന്നിവർ സംസാരിച്ചു.