rajeev
എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

കളമശേരി: മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് പ്രകടനപത്രിക മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി ഡോ.എം.പി.സുകുമാരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. 15000 പേർക്ക് തൊഴിൽ, വ്യവസായങ്ങളെ

പ്രോത്സാഹിപ്പിക്കും, പൊതുമേഖലയ്ക്ക് പുതുജീവൻ നൽകും, ക്ലീൻ കളമശേരി, പാർപ്പിടവും സാമൂഹ്യ സുരക്ഷയും, പശ്ചാത്തല സൗകര്യങ്ങളുടെ വികസനക്കുതിപ്പ്, കുടിവെള്ളത്തിനായി സമഗ്ര പദ്ധതി, സ്ത്രീ സുരക്ഷ, ലിംഗനീതി, കളമശേരിയെ വിദ്യാഭ്യാസ ഹബാക്കും, തുടങ്ങി പന്ത്രണ്ടോളം പ്രധാന പദ്ധതികൾ ഉൾക്കൊള്ളിച്ചാണ് പത്രിക.

എൽ.ഡി.എഫ് നേതാക്കളായ കെ.എൻ.ഗോപിനാഥ്, സുരേഷ് , കെ.ബി. വർഗീസ്, അഡ്വ. മുജീബ് റഹ്മാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.