കാലടി: ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്പോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫിസ്റ്റോ) ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുമേഖലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.
എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ.എൻ.ഷിജുമോൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി,എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ബി. മനോജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി കൺവീനർ വി.എസ്.സതീശൻ , പി.പി.രാജേഷ്, വി.ജി.ബിജു,പി.ഒ.ഉണ്ണി എന്നിവർ നേതൃത്വം നൽകി.