കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിന്റെ വാഴക്കുളം പഞ്ചായത്ത് തല പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പള്ളിക്കവലയിൽ നിന്നാരംഭിച്ച പര്യടനം സി.ബി ദേവദർശൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് കുന്നത്തുകരയിൽ സമാപിച്ചു. ഉച്ചക്ക് ശേഷം കമ്പനിപ്പടിയിൽ നിന്നാരംഭിച്ച് ചെമ്പറക്കിയിൽ സമാപിച്ചു. നേതാക്കളായ അഡ്വ.പുഷ്പ ദാസ്, കെ.കെ.എലിയാസ്, എം എൻ. മോഹനൻ, എൻ.എസ്. സജീവൻ, ടി.എ. അബ്ദുൾസമദ്, എം.എസ്. വൈസ് തുടങ്ങിയവർ നേതൃത്വം നൽകി.