പെരുമ്പാവൂർ: സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ വരുന്നതും വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്തതും 2019 ഡിസംബറിന് മുൻപായിട്ടുള്ളതുമായ ചെക്ക് റിപ്പോർട്ടുകൾ തീർപ്പ് കൽപ്പിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു.
പെരുമ്പാവൂർ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് പെരുമ്പാവൂർ കോടതിയിലാണ് അദാലത്ത്.