kseb
തൊടാപ്പറമ്പ് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കൂവപ്പടി വൈദ്യുതി സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കുന്നു

പെരുമ്പാവൂർ: തൊടാപ്പറമ്പ്, ആയത്തുപടി പള്ളിക്ക് സമീപ മേഖലയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് തൊടാപ്പറമ്പ് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കൂവപ്പടി വൈദ്യുതി സെക്ഷൻ ഓഫീസിൽ പ്രതിഷേധം നടത്തി. അറ്റകുറ്റപണികളുടെ പേരിൽ ദിവസവും വൈദുതി മുടങ്ങുന്നത് പതിവായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് ഇറങ്ങിയത്.