പെരുമ്പാവൂർ: കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് 5ന് പത്മശ്രീ പുരസ്കാര ജേതാവ് അലിമണിയെ ഫാൻസ് അനുമോദിക്കും. വൈ.എം.സി ഹാളിൽ കുസാറ്റ് വിസിയാണ് ആദരം നൽകുക. ചന്ദ്രോദയം എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അഹമ്മദ് കബീർ എം.എൽ.എ, യുസഫ് ഉമരി, ടി.എം.സക്കീർഹുസൈൻ, എൻ.സി. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.