കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്നും അനുവദിച്ച വായ്പാ തുകയുടെ വിതരണം നടത്തുന്നു. യൂണിയൻ മന്ദിര ഹാളിൽ വച്ച് നാളെ രാവിലെ 10-ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം നിർവഹിക്കും.എം.ബി. ശ്രീകുമാർ പങ്കെടുക്കും.