കിഴക്കമ്പലം: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കേന്ദ്ര പാർലമെന്ററി മന്ത്റി പ്രഹ്ലാദ് ജോഷി കിഴക്കമ്പലത്ത് റോഡ് ഷോ നടത്തി. കെ.ആർ. കൃഷ്ണകുമാർ, വി.എൻ. വിജയൻ, ഇ.ടി. നടരാജൻ, സി.പി. രവി, പി.കെ. ഷിബു, സി.എം. മോഹനൻ, അനുൻ കോലോത്ത്, ബിജുമോൻ എന്നിവർ നേതൃത്വം നൽകി.