photo
വൈപ്പിൻ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയോടൊപ്പം നായരമ്പലത്ത് ഉമ്മൻ ചാണ്ടി റോഡ് ഷോ നടത്തുന്നു

വൈപ്പിൻ: യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നായരമ്പലത്ത് റോഡ് ഷോ നടത്തി.അണിയിൽ നിന്നും നായരമ്പലം ബസാർ വരെയായിരുന്നു റോഡ് ഷോ.തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും ഉമ്മൻചാണ്ടി പ്രസംഗിച്ചു.
ഞാറക്കൽ മാമ്പിള്ളിയിൽ നിന്ന് ആരംഭിച്ച മണ്ഡല പര്യടനം ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഡോണോ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തോപ്പിൽ വഴി,സെന്റ് മേരീസ് പള്ളി, വാലക്കടവ്, കല്ലു മഠം ജംഗ്ഷൻ, മഞ്ഞനക്കാട് പള്ളി, ആശുപത്രി ജംഗ്ഷൻ, കോതകുളങ്ങര ക്ഷേത്രം, കിഴക്കേ അപ്പങ്ങാട് പാലം, പെരുമ്പള്ളി പള്ളി, ലൈറ്റ്ഹൗസ് പാലം, ചെറുപുഷ്പം പള്ളി, ആശുപത്രി പടി എന്നിവിടങ്ങളിലായിരുന്നു പര്യടനം.
യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ അഡ്വ എം വി പോൾ, ഡൊമിനിക് പ്രസന്റേഷൻ,കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, ജയ്‌സൻ ജോസഫ്,മുൻ എം.പി. കെ. പി. ധനപാലൻ,എ.ഐ.സി.സി. നിരീക്ഷകൻ യു.ആർ സഭാപതി എന്നിവർ പങ്കെടുത്തു.