aliyar-master-73

ആലുവ: നഗരസഭ മുൻ കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ തോട്ടക്കാട്ടുകര റേഷൻകട കവല മരത്താൻ വീട്ടിൽ അലിയാർ മാസ്റ്റർ (73) നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകി. കേരള യുക്തിവാദി സംഘത്തിന്റെയും മിശ്രവിവാഹ വേദിയുടെയും സംസ്ഥാന നേതാവായിരുന്നു. ഭാര്യ: ഫിലോമിന. മക്കൾ: ഹെയ്ൻ, ഹേന. മരുമക്കൾ: മെറിൻ, ബെന്നി.