obit-murukan-and-rema-
മുരുകൻ, ഭാര്യ രമ

പറവൂർ: പറയകാട് കടവത്ത് മുരുകൻ (72), ഭാര്യ രമ (62) എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രമയെ കിടപ്പുമുറിയിലും മുരുകനെ അടുക്കളയിലുമാണ് ഇന്നലെ രാവിലെ തൂങ്ങിയ നിലയിൽ കണ്ടത്. സ്വകാര്യ സ്വാശ്രയ കോളേജിൽ അദ്ധ്യാപകനായ മകൻ ശിബിയും ഭാര്യ അരുണയും വീടിന് മുകൾ നിലയിലുണ്ടായിരുന്നു. അരുണ രാവിലെ താഴെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മത്സ്യത്തൊഴിലാളിയായിരുന്നു മുരുകൻ. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നു തെളിയിക്കുന്ന കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.