കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് മണ്ഡലത്തിലെ ഏലൂർ വ്യവസായ മേഖലയിൽ പൊതുപര്യടനം നടത്തി. ഏലൂർ നോർത്ത് ബസ് സ്റ്റാൻഡ്, ഡിപ്പൊ കവല, പച്ചമുക്ക്, ചേരാനല്ലൂർ ഫെറി വഴി ഇടമ്പാടത്ത് ആദ്യഘട്ട പര്യടനം അവസാനിച്ചു. ഏലൂരിന്റെ പടിഞ്ഞാറൻ മേഖലകളായ ചിറാക്കുഴി, പാതാളം, തറമാലി, വടക്കേ മഞ്ഞുമ്മൽ, ബാങ്ക് കവല വഴി തെക്കേ മഞ്ഞുമ്മലിൽ പര്യടനം നടത്തി. ഇതിനിടെ സിനിമാതാരം ഇർഷാദ് രാജീവിന് അഭിവാദ്യമർപ്പിക്കാനെത്തി. വൈകിട്ട് 5 ന് കളമശ്ശേരിയിൽ തൊഴിലാളികളുടെ റാലിയും നടന്നു.