sindhumol
പെരുമ്പാവൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ടി പി സിന്ധുമോൾ പ്രചാരണത്തിനിടയിൽ

പെരുമ്പാവൂർ: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ടി.പി.സിന്ധുമോളുടെ മൂന്നാം ഘട്ട പര്യടനം ഒക്കൽ പഞ്ചായത്തിലും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലും നടന്നു. ഒക്കലിൽ കൊടുവേലി പടി,ഈസ്റ്റ് ഒക്കൽ തുടങ്ങിയ സ്ഥലങ്ങളിലും പെരുമ്പാവൂർ ടൗണിൽ വല്ലം, കാഞ്ഞിരക്കാട്, പാട്ടാൽ, ഇരിങ്ങോൾ, ഭജനമഠം, കാരാട്ടുപള്ളിക്കര,പൂപ്പാനി,കടുവാള്,മുല്ലക്കൽ,തുരുത്തിപ്പറമ്പ്,മരുത് കവല,മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലും പര്യടനം നടത്തി. പെരുമ്പാവൂർ അഭിഭാഷക പരിഷത്ത് ബി.എം.എസ് മേഖല ഓഫീസിൽ സ്വീകരണം ഒരുക്കി.
ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശിവൻ,ജന സെക്ടറി മുരളി,ടൗൺ പ്രസിഡന്റ് സജീവ് മേനോൻ,ജന സെക്ടറി മനോജ് കുമാർ,മനോഹരൻ,ഐവ ഷിബു,ഷാലു ശരത്,ഓമന സുബ്രമണ്യൻ,നീന രാമൻ എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.