salman-khurshid

കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരിന്റെ പാപ്പരത്തമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനക്കരാറും നയതന്ത്ര പരിരക്ഷയിലെ സ്വർണക്കടത്തും കേരള ജനത ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. ഭരണ സിരാകേന്ദ്രങ്ങളിലെ അഴിമതി മറച്ചുവച്ച് ഉന്നതരെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ എൽ.ഡി.എഫ് സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും.

40.9 ശതമാനം തൊഴിൽരഹിതരുള്ള സംസ്ഥാനമാണ് കേരളം. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. കേരളം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂവെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.