ചെങ്ങമനാട് സഹകരണ ബാങ്കിൽ ഈസ്റ്റർ വിഷുച്ചന്ത ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിൽ ഈസ്റ്റർ-വിഷുച്ചന്ത ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. അരി, പഞ്ചസാര, വെളിച്ചെണ്ണ അടക്കമുള്ള 13 നിത്യോപയോഗ സാധനങ്ങൾ 500 രൂപക്കാണ് വിതരണം ചെയ്യുന്നത്. ഇന്നും നാളെയും പറമ്പയത്ത് ചന്ത തുടരും.