പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സൻ കോട്ടുവള്ളി പഞ്ചായത്തിൽ പര്യടനം നടത്തി. ആട്ടേത്തറയിൽ നിന്നും ആരംഭിച്ച പര്യടനം കൂനമ്മാവ്, കൊച്ചാൽ, വള്ളുവള്ളി, ചെറിയപ്പിള്ളി, പഴങ്ങാട്ടുവെളി, തൃക്കപുരം, കോട്ടുവള്ളി, കൈതാരം തുടങ്ങിയ 34 കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം കോതകുളത്ത് സമാപിച്ചു. നേതാക്കളായ പി.എൻ. സന്തോഷ്, വി. ശിവശങ്കരൻ, പി.പി.അജിത്ത് കുമാർ, എ.ജി. മുരളി, എൽ.ആദർശ്, രമ ശിവശങ്കരൻ, സി.പി.ജിബു തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വരാപ്പുഴ പഞ്ചായത്തിലാണ് പര്യടനം. ഇന്ന് രാവിലെ എട്ടിന് കുരിശുമുറ്റത്തു നിന്നും ആരംഭിച്ച് മരോട്ടിച്ചുവടിൽ സമാപിക്കും. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഏഴിക്കര കടക്കര കവലയിലെ യോഗത്തിൽ സംസാരിക്കും.