കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ്, ഫിഷറി എൺവയർമെന്റ് എന്നീ സ്‌കൂളുകളുടെ ഡയറക്ടർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള 2021 ഫെബ്രുവരി 17 യിലെ വിജ്ഞാപനം റദ്ദാക്കിയതായി രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ കുഫോസ് ആക്ട് ഭേദഗതി ചെയ്തതിലൂടെ ഈ തസ്തികകൾ ഇല്ലാതായതിനെ തുടർന്നാണിത്. ഈ വിജ്ഞാപനത്തിലെ ഫിഷറീസ് ഡീൻ ഉൾപ്പെടെ മറ്റ് തസ്‌തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 9 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in