udf
കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ വാഴക്കുളത്ത് വോട്ടഭ്യർത്ഥിക്കുന്നു

കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ സൗത്ത് വാഴക്കുളം മണ്ഡലത്തിലെ വിവിധ കോളനികളിൽ വോട്ടഭ്യർത്ഥിച്ചു. മുള്ളൻ കുന്നിലുള്ള ആശാരി കോളനിയിലും, ചെമ്പറക്കിയിലുള്ള നാല് സെന്റ് കോളനിയിലുമാണ് വോട്ടർമാരെ നേരിൽ കണ്ടത്. യു.ഡി.എഫ് നേതാക്കന്മാരായ എ.എം. മുഹമ്മദ് പിള്ള, ജേക്കബ്ബ് സി. മാത്യു, എ.എം. ബഷീർ, എ.വി. മജീദ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു.