mk-rajeev
എം.കെ. രാജീവ് (പ്രസിഡന്റ് )

ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ പി.പി.സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. രാജീവ് (പ്രസിഡന്റ് ), കെ.വി.കുമാരൻ (വൈസ് പ്രസിഡന്റ് ), എം.കെ.ഗിരീഷ് (സെക്രട്ടറി), പി.പി.സുരേഷ് (യൂണിയൻ കമ്മിറ്റി അംഗം), ഓമന പ്രസാദ്, അജിത രഘു, പി.സി. ശിവൻ, ബാബു പയ്യപ്പാട്ട്, ദിലീപ് ചാലിപറമ്പിൽ, ഷിബു മറ്റാംതോട്ടത്തിൽ, സുധി ജനാർദ്ധനൻ കിഴക്കേവിള (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.