1
ചെല്ലാനം കണ്ടക്കടവിൽ എത്തിയ മുൻ മുഖ്യമന്ത്രിയെ കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണി സ്വീകരിക്കുന്നു

പള്ളുരുത്തി: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തീരദേശ മേഖലയായ ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിയുടെ പ്രചാരണാർത്ഥം ചെല്ലാനം കണ്ടക്കടവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടൽഭിത്തി, പുലിമുട്ട്, കുടിവെള്ളം, പാർപ്പിടം എന്നിവയ്ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും. യു.ഡി.എഫ്.പ്രകടന പത്രികയിൽ ഈ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയത് മുൻഗണനാക്രമത്തിൽ പരിഹാരം കാണുന്നതിനു വേണ്ടിയാണ്. കഴിഞ്ഞ 5 വർഷം എൽ.ഡി.എഫ് കേരളം ഭരിച്ചിട്ടും വീരവാദം മുഴക്കൽ മാത്രമാണ് ഉണ്ടായത്. ഇനിയും ഇവർക്ക് ഭരണം കിട്ടിയാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും കള്ളത്തരങ്ങൾ മാത്രം ഇവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അഗസ്റ്റസ് സിറിൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കെ.വി.തോമസ്, സ്ഥാനാർത്ഥി ടോണിചമ്മണി, ഡോ മനിക്ക് പ്രസന്റേഷൻ, ഷാജി കുറുപ്പശേരി, എം.പി.ശിവദത്തൻ, ജോൺ പഴേരി തുടങ്ങിയവർ സംബന്ധിച്ചു.