1
ഡോ.ജെ.ജേക്കബ് പര്യടനത്തിനിടെ

തൃക്കാക്കര: കുട്ടികളോടൊപ്പം ഫുട്ബാൾ തട്ടി തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ടർഫിലും, കളിക്കളങ്ങളിലും കുട്ടികളോടൊപ്പം ഫുട്ബോൾ തട്ടിയും, തന്നെ കാത്തു നിന്ന പ്രവർത്തകരുടെ വീടുകളിൽ എത്തി കുശലാന്വേഷണങ്ങൾ നടത്തിയുമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചരണം. തൃക്കാക്കരയിലെ നവജ്യോതി മഠത്തിലെ കന്യാസ്ത്രീകളിൽ നിന്ന് ആശീർവാദം സ്വീകരിച്ചതിന് ശേഷമാണ് ഡോ.ജേക്കബ്, വാഹന പര്യടനം ആരംഭിച്ചത്. ജഡ്ജിമുക്കിൽ നിന്നായിരുന്നു വാഹന പര്യടനത്തിന് തുടക്കം കുറിച്ചത്. തുരുത്തേപ്പറമ്പ്, കെന്നഡിമുക്ക്, മാമ്പിള്ളിപ്പറമ്പ്, തോപ്പിൽ ജംഗ്ഷൻ, ഉണിച്ചിറ, മരോട്ടിച്ചുവട്, കൊയ്ക്കാര്യം പാടം തുടങ്ങിയ പ്രദേശങ്ങളിലൂടെ വാഹന പര്യടനം തുടർന്നു. ബി.എം നഗറിലായിരുന്നു സമാപനം.