പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് വടക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. മാല്യങ്കര പാലത്തിനു സമീപത്ത് നിന്ന് പര്യടനം ആരംഭിച്ച് കൊട്ടുവള്ളിക്കാട്, ചെട്ടിക്കാട്, മൂത്തകുന്നം, വാവക്കാട്, പാല്യത്തുരുത്ത്, കുഞ്ഞിത്തൈ, ചക്കുമരശേരി, അണ്ടിപ്പിള്ളിക്കാവ് തുടങ്ങിയ 21 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം തുരുത്തിപ്പുറത്ത് സമാപിച്ചു. സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. മന്മധൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, രഞ്ജിത്ത് ഭദ്രൻ, എം.പി. ബിനു, കെ.എസ്. ഉദയകുമാർ, ടി.എസ്. ബൈജു, വിജയൻ വരാപ്പുഴ, എൻ.കെ. സജീവ്, ഹരേഷ്, പ്രവീൺ കുഞ്ഞിത്തൈ, അനിൽ ചെറവക്കാട്, അനിൽകുമാർ, സുജിത്ത് പള്ളുരുത്തി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകളിൽ പര്യടനം നടക്കും. രാവിലെ ചാത്തനാട് നിന്ന് ആരംഭിച്ച് നന്ത്യാട്ടുകുന്നത്ത് സമാപിക്കും.