കളമശേരി: മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആലങ്ങാട് പഞ്ചായത്തിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ആലങ്ങാട്, തിരുവാലൂർ, പീടികപ്പടി, കരിങ്ങാന്തുരുത്ത്, നീറികോട് , ചിറയം, പാനായിക്കുളം, ഒളനാട്, ഏലൂർ, പ്രദേശങ്ങളിൽ പര്യടനം നടത്തി കൊടുവഴങ്ങയിൽ സമാപിച്ചു. എൻ.ഡി.എ.നേതാക്കളായ പി.ദേവരാജൻ , ഷൈജു മനയ്ക്കപ്പടി, സിജു അടുവാശേരി , പ്രമോദ് തൃക്കാക്കര , വി.വി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.