ആലുവ: കേരള പൊലീസ് അസോസിയേഷന്റേയും ഓഫീസേഴ്‌സ് അസോസിയേഷന്റേയും നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രഅയപ്പും ഉപഹാര സമർപ്പണവും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.ടി. ജയകുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി അജിത് കുമാർ, ട്രഷറർ പി.സി. സൂരജ് എന്നിവർ പങ്കെടുത്തു.