election2021

മൂവാറ്റുപുഴ: എൽദോ എബ്രഹാമിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇത്തവണയും ജ്യോതിലക്ഷ്മി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ട്. എൽദോ എബ്രഹാമിന്റെ കന്നി അങ്കമായ കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് ചെറുപ്രസംഗവും അനൗൺസ്മെന്റും നടത്തി ശ്രദ്ധേയയായ കുഞ്ഞുമിടുക്കിയാണ് ജ്യോതിലക്ഷ്മി. ഇത്തവണ മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് വേണ്ടി റെക്കോഡ് ചെയ്തും വാഹനങ്ങളിൽ നേരിട്ടും അനൗൺസ്മെന്റ് നടത്തിയാണ് ഈ പത്ത് വയസുകാരി ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടത്തിയ വനിതാ റാലിയുടേയും വനിതാ സംഗമത്തിന്റെയും അനൗൺസ്മെന്റ് നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരക്കുഴ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ഷിനോബി ശ്രീധരന്റെ മകളാണ്.