1
മനയ്ക്കക്കടവ് അംബേദ്ക്കർ ളനിയിലെത്തിയ സജി ദുരിതമയമായ ജീവിത സാഹചര്യം നോക്കിക്കാണുന്നു

തൃക്കാക്കര: മനയ്ക്കക്കടവ് അംബേദ്ക്കർ കോളനിയിലെത്തിയ സജി ദുരിതമയമായ ജീവിത സാഹചര്യം ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചാണ് മടങ്ങിയത്. കോളനിയിൽ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുമെന്നും അദേഹം ഉറപ്പ് നൽകി. സംസ്ഥാനം നൂറു ശതമാനം വൈദ്യുതീകരിച്ചെന്ന് പറയുമ്പോഴും ഇരുട്ടിലാണ് മായക്കടവ് അംബേദ്ക്കർ കോളനിയിലെ പല വീടുകളും. സജി പര്യടനം നടത്തുന്നതിനിടെ സി.പി.എം. പ്രാദേശിക നേതാവ് പെൻഷൻ വിഹിതവുമായി കോളനിയിലേക്കെത്തി. പെൻഷനിൽപോലും രാഷ്ട്രീയം കലർത്തുന്ന നീക്കം അപലപനീയമാണെന്ന് സജി പറഞ്ഞു. കൊല്ലംകുടിമുഗളിലെ പട്ടികജാതി കോളനിയും സജി സന്ദർശിച്ചു. വ്യവസായ എസ്‌റ്റേറ്റിലെ ശൂന്യമായ ഇടങ്ങൾ സംസ്ഥാന സർക്കാരിന്റെ വ്യവസായ നയത്തെയാണ് പ്രതീകവത്ക്കരിക്കുന്നതെന്ന് പൊന്നുരുന്നി മേഖലയിൽ സന്ദർശനം നടത്തവെ അദ്ദേഹം പറഞ്ഞു.