കളമശേരി: ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ച് കളമശേരിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റോഡ് ഷോ. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടപ്പള്ളി ടോളിൽ നിന്ന് തുടങ്ങിയ റോഡ്ഷോ തൈക്കാവ്, ലക്ഷംവീട് കോളനി, പീച്ചിങ്ങപറമ്പ് റോഡ്, വി.പി മരയ്ക്കർ റോഡ്, വട്ടേക്കുന്നം വഴി കളമശേരി പ്രീമിയർ കവലയിൽ സമാപിച്ചു. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരുടെ ആവേശം ഒട്ടും കുറഞ്ഞില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ എത്തിയ ഉമ്മൻചാണ്ടിയെ ഹാരമണിയിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ വരവേറ്റത്. പ്രീമിയർ കവലയിൽ നടന്ന പൊതുസമ്മേളനത്തിലും ഉമ്മൻചാണ്ടി സംബന്ധിച്ചു.