ldf
മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോഎബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം പേഴയ്ക്കാപ്പിള്ളി പള്ളിപടിയിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ബി.ജെ.പിക്ക് എതിരായി ചാഞ്ചാട്ടമില്ലാത്ത നിലപാട് സ്വീകരിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്ന് എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സർക്കാരും അങ്ങനെതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോഎബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം പേഴയ്ക്കാപ്പിള്ളി പള്ളിപടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അഞ്ചുവർഷത്തെ ഭരണനേട്ടം ചൂണ്ടിക്കാട്ടിയാണ് വോട്ട് ചോദിക്കുന്നത്. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള സർക്കാരിനെ താഴെയിറക്കുന്നതിനാണ് വാശിയെങ്കിൽ ഇപ്പോൾ അഞ്ചുവർഷം കഴിഞ്ഞ് ജനവിധിതേടുന്ന ഇടതുസർക്കാരിനെ അധികാരത്തിൽ വീണ്ടും കൊണ്ടുവരുന്നതിനുള്ള വാശിയാണ് മലയാളികൾ കാണിക്കുന്നത്. ലൈഫ് പദ്ധതി ഇല്ലാതാക്കുന്ന അന്നവും ക്ഷേമ പെൻഷനും മുടക്കുന്ന പ്രതിപക്ഷം പ്രതികാരപക്ഷമായിതിനാൽ ഇടതുപക്ഷത്തെ മലയാളികൾ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. കെ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം. ഇസ്മെയിൽ , മുൻ എം.എൽ.എ ബാബുപോൾ, എൻ.അരുൺ, ആർ. സുകുമാരൻ, എം.എ.സഹീർ , കെ.എസ്.റഷീദ്, കെ.എൻ.ജയപ്രകാശ് , വി.ആർ.ശാലിനി, ഒ.കെ.മോഹനൻ എന്നിവർ സംസാരിച്ചു.