മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന്റെ പ്രചാരണ പരിപാടി മൂവാറ്റുപുഴ നഗരസഭ അതിർത്തിയിൽ പൂർത്തികരിച്ചു. സമാപനസമ്മേളനം ബി.ജെ.പി ജില്ലാ സമിതിയംഗം കെ.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ജിജി ജോസഫ്, ഇലക്ഷൻ ഇൻചാർജ്ജ് എം.എൻ.മധു, മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി സലീം കറുകപ്പിള്ളി, ജില്ലാ സമിതിയംഗങ്ങളായ എ.എസ്. വിജുമോൻ, അഡ്വ.പി. പ്രേംചന്ദ്, എം.കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ആശ അനിൽ, ബിന്ദുസുരേഷ് തുടങ്ങിയവർ സംസാരിച്ചു.