
തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം മഠത്തിപ്പറമ്പിൽ പരേതനായ ധർമ്മജന്റെ മകൾ ഹരിത ധർമ്മജനെ (21) വീടിനുള്ളിൽ പാെള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും ഏക സഹോദരനും ജോലിക്ക് പോയ സമയത്താണ് സംഭവം. ആനിമേഷൻ കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു ഹരിത. മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ പഠിക്കുന്ന സ്ഥാപനത്തിൽ അമ്മ ഉഷ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് സമീപവാസിയെ വിളിച്ച് വിവരം പറഞ്ഞു. വീട്ടിൽ ചെന്നു നോക്കിയ അയൽക്കാരനാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. വാതിൽ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. മുറിയിലെ മറ്റു വസ്തുക്കളൊന്നും കത്തിയിട്ടില്ല. ഉദയംപേരൂർ പൊലീസ് മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മ ശാനത്തിൽ. സഹോദരൻ: ഹരികൃഷ്ണൻ.