sandeep

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഉന്നത വ്യക്തികളുടെ പേരു പുറത്തു വന്നപ്പോഴാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ പി. രാധാകൃഷ്‌ണൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിലാണ് രാധാകൃഷ്ണൻ മറുപടി സത്യവാങ്മൂലം നൽകിയത്. ഇ.ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന രാധാകൃഷ്‌ണന്റെ ഹർജി ദുരുദ്ദേശ്യപരമാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി വിശദീകരണം നൽകിയിരുന്നു.

ഇ.ഡിക്കെതിരെ കേസ് എടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുമെന്നും അന്വേഷണത്തെ തടസപ്പെടുത്തുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിയെന്ന നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് ഹർജി നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ദുരുദ്ദേശ്യത്തോടെ കേസെടുത്തതു ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ അവകാശമുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയടക്കമുള്ള പ്രതികളാരും കോടതിയിൽ പരാതി നൽകിയിട്ടില്ല. 2020 ആഗസ്റ്റ് 12,13 തീയതികളിൽ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി കളവാണ്. ശിവശങ്കർ ജാമ്യത്തിലിറങ്ങിയശേഷം കേസ് അട്ടിമറിക്കാൻ സർക്കാർ കേസെടുത്തത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 ഹർജി ഇന്നു പരിഗണിക്കും

ഇ.ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജിയെടുത്തപ്പോൾ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അസൗകര്യം വ്യക്തമാക്കി ഹർജി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതനുവദിക്കരുതെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസിയും സംസ്ഥാനത്തെ ഒരു അന്വേഷണ ഏജൻസിയും തമ്മിലുള്ള കേസാണിത്. ഇരുകൂട്ടരും നീതിപൂർവം പെരുമാറണമെന്നും തുഷാർ മേത്ത പറഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് ​:​ ​സ​ന്ദീ​പ് ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു
പ്ര​തി​ക​ളെ​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി

​ ​എ​ൻ.​ഐ.​എ​ ​കേ​സി​ൽ​ ​സ​ന്ദീ​പി​ന് ​ജാ​മ്യം

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ൻ.​ഐ.​എ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​ ​സ​ന്ദീ​പ് ​നാ​യ​ർ,​ ​മു​ഹ​മ്മ​ദ് ​അ​ൻ​വ​ർ,​ ​മു​സ്ത​ഫ,​ ​അ​ബ്ദു​ൾ​ ​അ​സീ​സ്,​ ​ന​ന്ദ​ഗോ​പാ​ൽ​ ​എ​ന്നി​വ​രെ​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​ത്യേ​ക​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി.​ ​ഇ​വ​ർ​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​കാ​ൻ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യും​ ​കു​റ്റ​സ​മ്മ​ത​ ​മൊ​ഴി​യും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ന​ട​പ​ടി.​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ൽ​ ​വ​ഴി​ ​ന​ട​ത്തി​യ​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​യി​ല​ട​ക്കം​ ​പ​ങ്കു​ള്ള​ ​മു​ഖ്യ​പ്ര​തി​യാ​ണ് ​സ​ന്ദീ​പ് ​നാ​യ​ർ.
ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​സ്വ​പ്ന​യ്ക്കൊ​പ്പം​ ​അ​റ​സ്റ്റി​ലാ​യ​ ​സ​ന്ദീ​പി​നെ​തി​രെ​ ​എ​ൻ.​ഐ.​എ​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​സ​മ​ർ​പ്പി​ച്ച​ ​ജാ​മ്യ​ഹ​ർ​ജി​ ​കോ​ട​തി​ ​അ​നു​വ​ദി​ച്ചു.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബോ​ണ്ടും​ ​തു​ല്യ​തു​ക​യ്ക്കു​ള്ള​ ​ര​ണ്ട് ​ആ​ൾ​ജാ​മ്യ​വു​മാ​ണ് ​വ്യ​വ​സ്ഥ.​ ​ജാ​മ്യം​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​കോ​ഫെ​പോ​സ​ ​പ്ര​കാ​രം​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​ക​ഴി​യു​ന്ന​തി​നാ​ൽ​ ​സ​ന്ദീ​പി​നു​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യി​ല്ല.​ ​മ​റ്റു​ ​നാ​ലു​പ്ര​തി​ക​ളും​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നു​ ​പ​ണം​ ​നി​ക്ഷേ​പി​ച്ച​വ​രാ​ണ്.

ഇ.​ഡി​ക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്
സ​ന്ദീ​പി​ന്റെ​ ​അ​ഭി​ഭാ​ഷക

കൊ​ച്ചി​:​ ​ത​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ​ ​(​ഇ.​ഡി​)​ ​ക്രൈം​ബ്രാ​ഞ്ച് ​ര​ണ്ടാ​മ​ത്തെ​ ​കേ​സെ​ടു​ത്ത​തെ​ന്ന​ ​വാ​ദം​ ​തെ​റ്റാ​ണെ​ന്ന് ​സ്വ​‌​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ​ന്ദീ​പ് ​നാ​യ​രു​ടെ​ ​അ​ഭി​ഭാ​ഷ​ക​ ​പി.​വി.​വി​ജ​യം.​ ​ഇ.​ഡി​ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​സ​ന്ദീ​പ് ​ജ​യി​ൽ​ ​സൂ​പ്ര​ണ്ട് ​മു​ഖേ​ന​ ​കോ​ട​തി​ക്ക് ​മാ​ത്ര​മാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​ആ​ ​പ​രാ​തി​യു​ടെ​ ​കോ​പ്പി​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യി​ട്ടി​ല്ല.​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​ ​കേ​സി​ൽ​ ​ക്രൈം​ഞ്ച്രാ​ഞ്ചി​ന് ​എ​ങ്ങ​നെ​ ​കേ​സെ​ടു​ക്കാ​നാ​കും​?​ ​ഇ​തി​നെ​തി​രെ​ ​സി.​ജെ.​എം​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​സ​ന്ദീ​പി​ന്റെ​ ​കേ​സു​ക​ളെ​ല്ലാം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​താ​നാ​ണ്.​ ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​യു​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സു​നി​ൽ​കു​മാ​റി​നെ​ ​അ​റി​യി​ല്ല.​ ​ഇ​ന്ന​ലെ​ ​ക്രൈ​ബ്രാ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഫോ​ണെ​ടു​ക്കാ​ൻ​ ​സാ​ധി​ച്ചി​ല്ലെ​ന്നും​ ​വി​ജ​യം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.

കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രും​:​ ​വി.​മു​ര​ളീ​ധ​രൻ

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ ​കീ​ഴി​ലു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​സ്വീ​ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ത​ട​സ​മാ​കി​ല്ലെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​ന​ട​ത്തു​ന്ന​ത് ​നി​യ​മാ​നു​സൃ​ത​മാ​യ​ ​അ​ന്വേ​ഷ​ണ​മാ​ണ്.​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഇ​ത്ത​രം​ ​ഓ​ല​പ്പാ​മ്പു​ക​ളെ​ ​പേ​ടി​ക്കേ​ണ്ട​തു​ള്ളൂ.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​ഇ​തു​വ​രെ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​എ​ങ്ങി​നെ​യാ​ണോ​ ​പ്ര​വ​ർ​ത്തി​ച്ച​ത്,​ ​അ​തേ​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​രും.
രാ​ജ്യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​സ്വ​ത​ന്ത്ര​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്.​ ​ഇ​ട​തു​ ​മു​ന്ന​ണി​ ​ഇ​ത് ​വി​വാ​ദ​മാ​ക്കു​ന്ന​ത് ​വോ​ട്ട് ​ല​ക്ഷ്യം​ ​വെ​ച്ചാ​ണ്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ത്ത​വ​ണ​ ​സം​സ്ഥാ​ന​ത്ത് ​എ​ൻ.​ഡി.​എ.​ ​ശ​ക്ത​മാ​യ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​മെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്ന് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​റോ​ഡ് ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്ക​വെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.